പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

എം എസ് ആന്‍റണി

പ്രസിഡൻ്റ്

ഷൈജ ബിജു

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അശോക് കുമാര്‍ വി ജി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മാര്‍ഗ്രറ്റ് മേരി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രബിന്‍ വി കെ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷംന എം കെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പൊതുവിവരങ്ങള്‍ജില്ല - എറണാകുളംബ്ലോക്ക് - ഇടപ്പള്ളിവിസ്തീര്‍ണ്ണം - 12.92ച.കി.മീവാര്‍ഡുകളുടെ എണ്ണം-14ജനസംഖ്യ -16295പുരുഷന്‍ - സ്ത്രീ-പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക്-ഏഴിക്കര, വരാപ്പുഴ പഞ്ചായത്തുകള്‍, കിഴക്ക്-ചേരാനല്ലൂര്‍ പഞ്ചായത്ത്, തെക്ക്-മുളവുകാട്പഞ്ചായത്ത്, കൊച്ചി കോര്‍പ്പറേഷന്‍, പടിഞ്ഞാറ്-ഞാറയ്ക്കല്‍, നായരമ്പലം പഞ്ചായത്തുകള്‍ എന്നിവയാണ്  

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

1963 വരെ ചേരാനല്ലൂര്‍ പഞ്ചായത്തിന്റെ മൂന്ന് വാര്‍ഡുകള്‍ ഉള്‍ക്കൊണ്ടിരുന്ന ഒരു പ്രദേശമായിരുന്നു കടമക്കുടി. 1963 ഡിസംബര്‍ 28 ന് പി.ജെ.സെലസ്റ്റിന്‍ മാസ്റ്റര്‍ അദ്ധ്യക്ഷനായുള്ള ആദ്യത്തെ കടമക്കുടി പഞ്ചായത്ത് ഭരണസമിതി നിലവില്‍ വന്നതോടെ ദ്വീപുകാരുടെ സാമൂഹ്യ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ പുരോഗതി കണ്ടു തുടങ്ങി. നീണ്ട 16 വര്‍ഷക്കാലം നാടിന്റെ വികസനത്തിനുവേണ്ടി അവര്‍ പരിശ്രമിച്ചു. പഞ്ചായത്തിലെ വിവിധ ദ്വീപുകളിലെ നിസ്വാര്‍ത്ഥരായ ഒരുപറ്റം സാമൂഹ്യപ്രവര്‍ത്തകരും അവരോടൊപ്പം സഹകരിച്ചു. ഗതാഗതം, വൈദ്യൂതി, ജലവിതരണം, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം എന്നീ മേഖലയില്‍ ഇന്നു കാണുന്ന പുരോഗതിക്ക് അടിസ്ഥാനശിലകള്‍ പാകിയത് ഈ ജനകീയ പങ്കാളിത്തവും കൂട്ടായ്മയുമാണ്. പഞ്ചായത്തിന് സ്വന്തമായൊരു ഓഫീസ് കെട്ടിടവും സ്ഥിരവരൂമാനത്തിന് 25 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള ഒരു ഫിഷിംഗ് ബണ്ടും നിര്‍മ്മിക്കുന്നത് ഇക്കാലത്താണ്.

കൂടുതൽ വായിക്കുക