ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
1963 വരെ ചേരാനല്ലൂര്‍ പഞ്ചായത്തിന്റെ മൂന്ന് വാര്‍ഡുകള്‍ ഉള്‍ക്കൊണ്ടിരുന്ന ഒരു പ്രദേശമായിരുന്നു കടമക്കുടി. 1963 ഡിസംബര്‍ 28 ന് പി.ജെ.സെലസ്റ്റിന്‍ മാസ്റ്റര്‍ അദ്ധ്യക്ഷനായുള്ള ആദ്യത്തെ കടമക്കുടി പഞ്ചായത്ത് ഭരണസമിതി നിലവില്‍ വന്നതോടെ ദ്വീപുകാരുടെ സാമൂഹ്യ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ പുരോഗതി കണ്ടു തുടങ്ങി. നീണ്ട 16 വര്‍ഷക്കാലം നാടിന്റെ വികസനത്തിനുവേണ്ടി അവര്‍ പരിശ്രമിച്ചു. പഞ്ചായത്തിലെ വിവിധ ദ്വീപുകളിലെ നിസ്വാര്‍ത്ഥരായ ഒരുപറ്റം സാമൂഹ്യപ്രവര്‍ത്തകരും അവരോടൊപ്പം സഹകരിച്ചു. ഗതാഗതം, വൈദ്യൂതി, ജലവിതരണം, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം എന്നീ മേഖലയില്‍ ഇന്നു കാണുന്ന പുരോഗതിക്ക് അടിസ്ഥാനശിലകള്‍ പാകിയത് ഈ ജനകീയ പങ്കാളിത്തവും കൂട്ടായ്മയുമാണ്. പഞ്ചായത്തിന് സ്വന്തമായൊരു ഓഫീസ് കെട്ടിടവും സ്ഥിരവരൂമാനത്തിന് 25 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള ഒരു ഫിഷിംഗ് ബണ്ടും നിര്‍മ്മിക്കുന്നത് ഇക്കാലത്താണ്.
കൂടുതൽ വായിക്കുക