പൌരാവകാശരേഖ
കടമക്കുടി ഗ്രാമപഞ്ചായത്തിൽ നിന്നും പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന വിവിധ സേവനങ്ങൾ, അവ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, ആവശ്യമായ രേഖകൾ, സമയപരിധികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, ഫീസ്/ചാർജുകൾ, പരാതിപരിഹാര സംവിധാനം എന്നിവ വ്യക്തമാക്കുന്ന ഔദ്യോഗിക രേഖയാണ് പൗരാവകാശ രേഖ. ജനങ്ങൾക്ക് സമയബന്ധിതവും സുതാര്യവും കാര്യക്ഷമവുമായ സേവനം ഉറപ്പാക്കുകയും പഞ്ചായത്ത് ഭരണത്തിൽ ഉത്തരവാദിത്വവും സുതാര്യതയും വർധിപ്പിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം